ശിവഗിരി തീർത്ഥയാത്ര സംഘം ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.
പോത്തന്‍കോട് : ശിവഗിരി തീര്‍ത്ഥാടകര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമത്തിലെത്തിയ തീര്‍ത്ഥാടകരെ മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വ, സ്വാമി ശ്രീജിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ദര്‍ശില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ സഹകരണ മന്ദിരത്തില്‍ യോഗം ചേര്‍ന്നു.
ശിവഗിരി മഠവും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് സമൂഹത്തില്‍ നിരവധി പ്രവർത്തനങ്ങൾ നടത്തുവാന്‍ കഴിയുമെന്ന് പദയാത്ര നയിച്ച ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠം പ്രസിഡണ്ട് സ്വാമികൾ ജനറൽ സെക്രട്ടറി സ്വാമികൾ അതോടൊപ്പം എല്ലാ സ്വാമിമാരും ഗുരുധർമ്മ പ്രചരണസഭയും എല്ലാപ്പോഴും ആഗ്രഹിക്കുന്നത് സമന്വയ ആധ്യാത്മിക ബോധം ലോക ജനസമൂഹത്തില്‍ ഉയർത്തി എടുക്കുക എന്നതാണെന്ന് സ്വാമി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന് എല്ലാ സമുദായങ്ങളിലും എല്ലാ മതസ്ഥരിലും ശിഷ്യ പരമ്പരകൾ ഉണ്ട് എന്നുള്ളതാണ്. അത് തന്നെയാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന ഗുരുദേവ തത്വത്തിലൂടെ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ജനസമൂഹത്തിൽ ഐശ്വര്യങ്ങളിലേക്ക് മനുഷ്യസമുദായത്തെ ഒന്നാക്കി മാറ്റുന്നതിലേക്ക് എത്തിക്കുവാൻ സാധിച്ചത്.
ഏകത്വം എന്ന ആ മഹത്തായ ആശയം തന്നെയാണ് ശാന്തിഗിരി ആശ്രമത്തിന്റെയും ആധ്യാത്മികമായിട്ടുള്ള പ്രവർത്തനങ്ങൾ പ്രായോഗികതലത്തിലെത്തിക്കുന്നത്.
ഇന്നത്തെ പദയാത്ര ത്യാഗപൂർണ്ണമായിട്ടും നിസ്വാർത്ഥമായിട്ടും നാടിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങൾ ഒരുമിച്ച് ഏറ്റവും കൂടുതൽ ആഗ്രഹിച്ച പ്രകാരം എല്ലാവരും ചേര്‍ന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വന്നു ചേർന്ന് പ്രാർത്ഥന നടത്തി ഗുരുപൂജ പ്രസാദം കഴിച്ച് കരുണാകര ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി പ്രയാണം സമാരംഭിക്കണം എന്നുള്ളതായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.93-ാംമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ വിളംബര യാത്രയാണ് ഇത്. ഡിസംബര്‍ 14 ന് ആരംഭിച്ച യാത്ര നാളെ (ഡിസംബര്‍ 18ന്) വര്‍ക്കല സമാധിയില്‍ സമാപിക്കും.