News

'നവപൂജിതം' സത്സംഗം സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.

news110

'നവപൂജിതം' സത്സംഗം സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.

പോത്തൻകോട് : ആഗസ്റ്റ് 9ന് ആരംഭിക്കുന്ന 'നവപൂജിതം' സത്സംഗം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. 'ഗുരുശിഷ്യപാരസ്പര്യം' എന്ന വിഷയത്തെ അധികരിച്ചാണ് സ്വാമി സംസാരിക്കുന്നത്. ശാന്തിഗിരി ആത്മവിദ്യാലയം പ്രിൻസിപ്പൽ മെന്റർ ഡോ.ജി.ആർ.കിരൺ ഉപസംഹാര പ്രഭാഷണം നടത്തും.

രാത്രി 7.30 മുതൽ 8.30 വരെ ആർട്ട്സ് ആൻ്റ് കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടക്കുന്ന സത്സംഗത്തിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം വടകര ഏരിയ കൺവീനർ എൻ. പ്രശാന്ത് സ്വാഗതവും തിരുവനന്തപുരം റൂറൽ ഏരിയ ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ് ശാന്തിഗിരി മാതൃമണ്ഡലം പ്രതിനിധി ഡോ.പി.എസ്.സൗഭാഗ്യ കൃതജ്ഞതയും പറയും.

എം.പി.പ്രിയൻ ഗുരുവാണി വായിക്കും. എം.വി.ഭക്തപ്രിയ ഗുരുവന്ദനം ആലപിക്കും. ബ്രഹ്മചാരിണി ആർ.ശാന്തിപ്രിയയാണ് കോമ്പയറിംഗ്. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.


news110

   













Top