News

സ്വാമി പുഷ്ക്കരൻ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.

news109

സ്വാമി പുഷ്ക്കരൻ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.

പൊതുദര്‍ശനം: വ്യാഴാഴ്ച (31-07-2025) രാവിലെ 9 മണിക്ക്, സംസ്കാര ചടങ്ങുകള്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ശാന്തിഗിരി ആശ്രമത്തിൽ നടന്നു.

ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭയിലെ മുതിർന്ന അംഗം സ്വാമി പുഷ്ക്കരൻ ജ്ഞാനതപസ്വി (92), 2025 ജൂലൈ 30 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.17ന് ഗുരുജ്യോതിയില്‍ ലയിച്ചു. ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വാമി വിശ്രമജീവിതത്തിലായിരുന്നു.

ഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിൽ ഒരാളായ അദ്ദേഹം, 2002 ജനുവരി 30-ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയിൽ നിന്നും സന്ന്യാസം സ്വീകരിച്ചു.

ജീവിതരേഖ...

ജനനം: 1933 ജനുവരി 2, വാമനപുരം, കളമച്ചൽ വിളയിൽപുത്തൻ വീട്ടിൽ

മാതാപിതാക്കൾ: നാരായണൻ & ജാനകി

പൂർവ്വാശ്രമ നാമം: എൻ. കൃഷ്ണൻ

വിദ്യാഭ്യാസം: വക്കം, ആമച്ചൽ, വാമനപുരം സ്കൂളുകൾ

തൊഴിൽ: നെയ്ത്ത് ജോലി

ആശ്രമ പ്രവേശം: 1972, നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ആശയങ്ങളിൽ ആകർഷിതനായി

കുടുംബം....

പൂർവ്വാശ്രമ സഹധർമ്മിണി: മീനാക്ഷി അമ്മ

മക്കൾ: ജനനി അഭേദ ജ്ഞാനതപസ്വിനി, കെ. സുഗതൻ, കെ. രമ, കെ. വിജയൻ

മരുമക്കൾ: ജെ. സുവർണ്ണകുമാരി, എം.കെ. പത്മസേനൻ, ഡി. പുഷ്പ

ചെറുമക്കൾ: ബ്രഹ്മചാരി വി. മംഗളോദയൻ, പി.ആർ. പത്മഗീത, എസ്. സോമലത

സഹോദരങ്ങൾ: (ദിവംഗതർ) ലക്ഷ്മി, വാമാക്ഷി, പങ്കജാക്ഷി, കമലമ്മ, ശിവദാസൻ

ആശ്രമ സേവന പാത....

1978: അലഹാബാദ് കുംഭമേളയില്‍ ആശ്രമ പ്രതിനിധിയായി

ആയുര്‍വേദ മരുന്നുകളുടെ നിർമ്മാണ മേല്‍നോട്ടം

ആശ്രമ മഹോത്സവങ്ങളിലെ ദീപ, കുംഭ ഒരുക്കങ്ങളുടെ യജ്ഞശാല ചുമതല

നിസ്വാര്‍ത്ഥ സേവനം, ആത്മസമർപ്പണം, കര്‍മനിഷ്ഠ — ഈ മൂല്യങ്ങളിലൂടെ ആശ്രമ പ്രവര്‍ത്തനത്തിൽ തന്റേതായ കൈയൊപ്പ് ചാര്‍ത്തി

ആശ്രമം ജനറൽ സെക്രട്ടറി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു:

“നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായിരുന്നു സ്വാമി പുഷ്ക്കരൻ ജ്ഞാനതപസ്വി. ആശ്രമത്തിന്റെ പ്രവർത്തന പന്ഥാവിൽ അദ്ദേഹം സ്വതന്ത്രമായി തന്റേതായ സംഭാവന നൽകി.”


news109

   













Top