സന്ന്യാസദീക്ഷ വാർഷികം സത്സംഗം ഇന്ന് സമാപിക്കും: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിസംബോധന ചെയ്യും
പോത്തൻകോട് : 41-ാം സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 9 ദിവസത്തെ സത്സംഗം ഇന്ന് (ഒക്ടോബർ 1, ബുധൻ) സമാപിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംസാരിക്കും. സെപ്റ്റംബർ 23നാണ് സത്സംഗം ആരംഭിച്ചത്.
രാത്രി 8 മണിക്ക് സഹകരണ മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന സത്സംഗത്തിൽ ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറൽ കൺവീനർ പി.പി.ബാബു അനുഭവം പങ്കുവയ്ക്കും. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തിരുവനന്തപുരം റൂറൽ ഏരിയ കമ്മിറ്റി സീനിയർ കോർഡിനേറ്റർ എം.രാജീവൻ സ്വാഗതവും ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം റൂറൽ ഏരിയയിലെ എ.കെ.സുഷമ കൃതജ്ഞതയും പറയും.
എസ്. മോഹനദത്ത് ഗുരുവാണി വായിക്കും.
'ഗുരു - അനുഭവത്തിന്റെ ആത്മസാക്ഷ്യം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിട്ടുള്ള സത്സംഗത്തിൻ്റെ ഏകോപനം തിരുവനന്തപുരം റൂറൽ ഏരിയയിലെ സ്നേഹപുരം യൂണിറ്റാണ് നടത്തുന്നത്.