Events


Two – Days National Seminar on "Guru Parampara and Indian Knowledge Tradition:
Revisited in the Emerging National Context." ... More Details ...


‘നവപൂജിതം’ — ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട സുദിനം: സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി

news113

‘നവപൂജിതം’ — ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട സുദിനം: സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി

പോത്തൻകോട്: ‘നവപൂജിതം’ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട സുദിനമാണെന്നും, ശാന്തിഗിരിയുടെ ആശയത്തെ ആരും ബാധിക്കാനാകാത്തവിധം ദൈവം പൂർണതയിൽ കൊണ്ടുവന്നിരിക്കുകയാണെന്നും സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി പറഞ്ഞു.

ആഗസ്റ്റ് 12-ന് നടന്ന ‘നവപൂജിതം’ സത്സംഗത്തിന്റെ നാലാം ദിവസമായ “ഗുരുശിഷ്യ പാരസ്പര്യം” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു സ്വാമി. ജനനം, ജീവിതം, മരണം, അതിനപ്പുറം ഉള്ള ആത്മപരിണാമം — എല്ലാം ഗുരു നമ്മോട് വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ശിഷ്യന്മാർ മനസ്സിലാക്കി, ജാതി-മത ഭേദമന്യേ സ്നേഹത്തോടും സഹകരണത്തോടും കൂടിയ പ്രവർത്തനം നടത്തണമെന്ന് ഗുരു ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ഒരു വിശ്വാസത്തിലുപരി, ആ വിശ്വാസത്തിലെ ഉറപ്പാണ് പ്രധാനം. ആ ഉറപ്പിൽ ഉറച്ചുനിൽക്കുമ്പോൾ ഗുരുവാക്ക് സത്യമാണെന്നും, ആ സത്യത്തിന് മാറ്റമില്ലെന്ന ചിന്ത ഉറയ്ക്കുമ്പോൾ ഗുരു ദൈവമാണെന്ന് തിരിച്ചറിയും,” എന്നും സ്വാമി വന്ദനരൂപൻ അഭിപ്രായപ്പെട്ടു.

സത്സംഗത്തിൽ പങ്കെടുത്ത ഡോ. ജി.ആർ. കിരൺ (പ്രിൻസിപ്പൽ മെന്റർ, ശാന്തിഗിരി ആത്മവിദ്യാലയം) പറഞ്ഞു: “ഗുരു പറഞ്ഞ കാര്യങ്ങൾ പിൽക്കാലത്ത് യാഥാർത്ഥ്യമായപ്പോൾ, ശിഷ്യരുടെ സംശയം മാറിയ ചരിത്രമാണ് ശാന്തിഗിരിയിൽ ഉണ്ടായത്.” കെ.വി. ശശീന്ദ്രൻ (പ്രതിനിധി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, തിരുവനന്തപുരം റൂറൽ) ഗുരുവിന്റെ പിന്തുടർച്ചയായി അഭിവന്ദ്യ ശിഷ്യപൂജിത വരുമെന്ന് ഗുരു നേരിട്ട് പറഞ്ഞ അനുഭവം പങ്കുവെച്ചു.

പരിപാടിക്ക് എ.ടി. ഗുരുപ്രഭ (കോർഡിനേറ്റർ, ശാന്തിഗിരി ശാന്തിമഹിമ, തലശ്ശേരി) സ്വാഗതം പറഞ്ഞു. കെ.എൻ. ശ്രുതി (ഡെപ്യൂട്ടി കൺവീനർ, ശാന്തിഗിരി മാതൃമണ്ഡലം, മൂവാറ്റുപുഴ) കൃതജ്ഞത അറിയിച്ചു. ടി. സ്നേഹിത ഗുരുവന്ദനം ആലപിച്ചു, എം.ആർ. രത്നപ്രിയൻ ഗുരുവാണി വായിച്ചു, കെ.വി. മനുശ്രീ കോമ്പയറിംഗ് നടത്തി.

തലശ്ശേരി, മൂവാറ്റുപുഴ, തിരുവനന്തപുരം റൂറൽ (രത്നഗിരി) എന്നീ ഏരിയകളുടെ ഏകോപനത്തോടെയാണ് സത്സംഗം വിജയകരമായി സംഘടിപ്പിച്ചത്.



   













Top