Karunyathinte Niravu

Author - Anil Cherthala
September 2018

Price -  70


About Book

കാരുണ്യത്തിന്റെ നിറവ് അനില്‍ ചേര്‍ത്തല ഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി ജീവിതം നയിക്കാന്‍ ഭാഗ്യമുണ്ടായ അനില്‍ ചേര്‍ത്തല ആ കാരുണ്യത്തിന്റെ നിറവ് ഹൃദയംഗമമായി പകര്‍ന്നുതരികയാണ്. വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ കഴിയാത്ത മഹത്ത്വത്തിന്റെ കിരണങ്ങള്‍ ഒന്നൊന്നായി അടയാളപ്പെടുത്തുക സാഹസികമാണ്. സൂര്യപ്രകാശത്തിന്റെ ഊര്‍ജ്ജം അനുഭവവേദ്യം. പക്ഷേ ഓരോ കിരണവും വേര്‍തിരിച്ചെടുക്കുക അസാദ്ധ്യം. ഗുരുവിന്റെ കര്‍മ്മസ്ഥലികള്‍, അതോടു ബന്ധപ്പെട്ട ഒട്ടേറെ വ്യക്തികള്‍, അനുഭവസാക്ഷ്യങ്ങള്‍, അതീവ രഹസ്യങ്ങള്‍, എല്ലാം ചേര്‍ത്തിണങ്ങുന്ന കഥാ ചരിത്ര രചനയാണ് ശ്രീ അനില്‍ ചേര്‍ത്തല നിര്‍വ്വഹിക്കുന്നത്. അത് സൂര്യഭഗവാനെ അഭിമുഖം ദര്‍ശിക്കുന്നതുപോലെ ശ്രമകരവും അതിന്റെ തീക്ഷണത ചക്ഷുസ്സുകള്‍ക്ക് താങ്ങാന്‍ കഴിയാത്തതുമാണ്. പക്ഷെ ഗ്രന്ഥകാരന്‍ ധ്യാനാത്മകമായ മനസ്സോടെ ആ അപൂര്‍വ്വചൈതന്യം ഉള്‍ക്കൊണ്ട് സത്യപ്രകാശത്തെ നമസ്‌ക്കാരപൂര്‍വ്വം പുനഃസൃഷ്ടിക്കുന്നു. ഈ മഹദ് ഗ്രന്ഥത്തിന്റെ അവതരണത്തോട് ബന്ധപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഡോ. ജോര്‍ജ് ഓണക്കൂര്‍