Poojithapeedam

Author - Santhigiri Publications
February 2011

Price -  35


About Book

പൂജിതപീഠം ദൈവനീതിയുടെ സുകൃതപുണ്യം ഗുരുശിഷ്യബന്ധത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന പുണ്യസുദിനമാണ് ശാന്തിഗിരി പരമ്പര ഓരോ ഫെബ്രുവരി 22നും ആഘോഷിക്കുന്ന പൂജിതപീഠം സമര്‍പ്പണദിനം. ഗുരുവിന്റെ ത്യാഗ ജീവിതം സര്‍വ്വാത്മനാ ഏറ്റുവാങ്ങുന്ന ശിഷ്യസമ്പത്ത് ഗുരുവിലൂടെ ആത്മസമര്‍പ്പണത്തിലൂടെ ഗുരുവിനോളം തന്നെ അഭിവന്ദ്യ ശിഷ്യപൂജിതയിലൂടെ പ്രവര്‍ത്തിച്ചെത്തുകയാണ്. ഗുരുവില്‍ ശിഷ്യയും ശിഷ്യയില്‍ ഗുരുവും നേടുന്ന ഈ പൂര്‍ണ്ണത ആത്മീയ ചരിത്രത്തിലെ അപൂര്‍വ്വമായ അനുഭവം കൂടിയാണ്. ജാതിഭേദങ്ങളില്ലാത്ത, പണ്ഡിതപാമരഭേദങ്ങളില്ലാത്ത ഗുരുസന്നിധി. ആ മഹാസന്നിധിയില്‍ ഏവരും ഒരുപോലെയാണ് അവിടെ വാണരുളുന്ന ഗുരുവിന് സമര്‍പ്പിക്കുന്ന പീഠം. ജ്ഞാനിക്ക് ജ്ഞാനദനായി നില്ക്കുന്ന ഗുരുവിന്റെ ഇരിപ്പിടമാകുന്ന ആ പീഠം അചേതന വസ്തുവല്ല. സകലജീവജാലങ്ങള്‍ക്കും ചരാചരങ്ങള്‍ക്കും ഉള്ളില്‍ ചാലകശക്തിയായി ആ പ്രകാശം കല്‍പ്പാന്തങ്ങളോളം പ്രപഞ്ചത്തിന്റെ അച്ചുതണ്ടായി നിലനില്‍ക്കും.